ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. അഗ്‌നിപഥ് പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also: ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറാന്‍ അനുമതിയില്ല, 5 വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി
സൈനിക റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും റെജിമെന്റല്‍ നടപടി ക്രമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ ചേരാന്‍ വേണ്ടി ജനങ്ങളെ ആകര്‍ഷിക്കുക, സാങ്കേതികമായുള്ള അറിവ്, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് പദ്ധതികളില്‍ കൂടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഗ്നിപഥ് പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്‌നിപഥ് സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments