ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഇനി ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് സ്വന്തം. സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡിലാണ് ഈ നേട്ടം ഡൽഹി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം വർഷമാണ് ഡൽഹി എയർപോർട്ട് ഈ നേട്ടം കരസ്ഥമാക്കുന്നത്. ആഗോള റാങ്കിങ്ങിൽ 37-ാം സ്ഥാനവും ഡൽഹി വിമാനത്താവളം സ്വന്തമാക്കി. കഴിഞ്ഞ വർഷം ആഗോള തലത്തിൽ 45-ാം സ്ഥാനം ആയിരുന്നു ഉണ്ടായിരുന്നത്. ലോകത്തിലെ മികച്ച 50 വിമാനത്താവളങ്ങളിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക വിമാനത്താവളം കൂടിയാണിത്.
‘എയർപോർട്ടിൽ പ്രവർത്തിക്കുന്ന എല്ലാ സ്റ്റാഫുകളും, പങ്കാളികളും, അവരുടെ മികച്ച പ്രവർത്തനവും മൂലമാണ് ഡൽഹി വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമായി മാറിയത്. ജി.എം.ആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം എല്ലാ യാത്രക്കാർക്കും മികച്ച അനുഭവം നൽകുന്നതിൽ മുന്നിട്ടു നിൽക്കുന്നു’- ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ സി.ഇ.ഒ വിദെഹ് ജയ്പുരിയാർ പറഞ്ഞു.
Read Also: സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ കോടിയേരിയുടെ വാര്‍ത്താസമ്മേളനം
ലോകമെമ്പാടമുള്ള 500 വിമാനത്താവളങ്ങളെയാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിനായി പരിഗണിക്കുന്നത്. 2021 സെപ്തംബർ മുതൽ 2022 മെയ് വരെയുള്ള ഒൻപതു മാസത്തെ കാലയളവിൽ എയർപോർട്ട് ഉപഭോക്താക്കളിൽ ഇവർ 100-ലധികം സർവേകൾ നടത്തിയിരുന്നു. എയർപോർട്ട് സേവനം സംബന്ധിച്ച് ഉപഭോക്താക്കളുടെ അനുഭവവും ചെക്ക്-ഇൻ, വരവ്, കൈമാറ്റം, ഷോപ്പിംഗ്, സുരക്ഷ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തിയിരുന്നു.
Post Your Comments