ErnakulamNattuvarthaKeralaNews

കന്നുകാലികളെ മോഷ്ടിച്ചു : അറവുശാല നടത്തുന്നയാൾ അറസ്റ്റിൽ

അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്‍റെ പിടിയിലായത്

ആലുവ: കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ അറവുശാല നടത്തുന്നയാൾ അറസ്റ്റിൽ. അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്‍റെ പിടിയിലായത്.

ഇയാളും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്നാണ് മോഷണം നടത്തിയത്. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ നിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ച ഇയാൾ അഞ്ചെണ്ണത്തിനെ കശാപ്പു ചെയ്ത് വിൽപന നടത്തി. പകൽ കന്നുകാലികളെ നോക്കിവെച്ച് രാത്രി ഒന്നോടെ ഷമീറിന്‍റെ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയാണ് പതിവ്. പുലർച്ച തന്നെ കശാപ്പ് ചെയ്യും. വീണ്ടും മോഷണത്തിന് തയാറെടുക്കുമ്പോഴാണ് പ്രതി പിടിയിലായത്.

Read Also : ബീ​ച്ചി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു

ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്. ഷെറി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം. ഷാനിഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button