പ്യോംങ്യാംഗ്: കൊറോണ മഹാമാരിക്ക് പിന്നാലെ ഉത്തര കൊറിയയില്‍ ആശങ്ക പടര്‍ത്തി പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടു. ഉത്തരവ് നല്‍കിയിരിക്കുകയാണ് ഭരണാധികാരിയായ കിം ജോങ് ഉന്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട് .
Read Also: സംസ്‌കാര ചടങ്ങുകള്‍ക്കിടെ മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചുവന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍
മെയ് മാസത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ 4.6 ദശലക്ഷം ആളുകള്‍ക്കാണ് പനി ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കൊറോണ സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ജലജന്യ രോഗങ്ങള്‍ വ്യാപകമായിരുന്നു. അടുത്തിടെ കുടലിനെ ബാധിക്കുന്ന രോഗവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാംക്രമിക രോഗനിര്‍ണയത്തിനുളള ശാസ്ത്രീയ പരിശോധനയിലൂടെയാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.കുടലിനെ ബാധിക്കുന്ന ഈ രോഗം കോളറയോ , ടൈഫോയിഡോ ആണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
Post Your Comments