Latest NewsKeralaNews

മൂന്ന് വർഷങ്ങൾക്ക് ശേഷം നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന്

 

 

ആലപ്പുഴ: മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം, നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് നടത്താൻ തീരുമാനം. തിങ്കളാഴ്ച്ച ചേർന്ന ഡി.ടി.പി.സി യോഗത്തിലാണ് തിയതിയെ കുറിച്ച് ധാരണയായത്. ഇത് ഇനി സർക്കാർ അംഗീകരിക്കണം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.

ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളം കളി നടത്താനാണ് ആലോചന. നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.

കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button