മുംബൈ: ഡോക്ടറെയും കുടുംബത്തെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്‍ഗ്ലി സ്വദേശികളായ പോപ്പട്ട് യല്ലപ്പ വന്‍മോര്‍ (52), സംഗീത പോപ്പട്ട് വന്‍മോര്‍ (48), അര്‍ച്ചമ പോപ്പട്ട് വന്‍മോര്‍ (30), ശുഭം പോപ്പട്ട് വന്‍മോര്‍(28), മാണിക്ക് യെല്ലപ്പ വന്‍മോര്‍ (49), രേഖ മാണിക് വന്‍മോര്‍ (45), ആദിത്യ മാണിക് വന്‍മോര്‍ (15), അനിത മാണിക് വന്‍മോര്‍ (28), അക്കട്ടായി വന്‍മോര്‍ (72) എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
ഉച്ചയോടെയാണ് ഒന്‍പത് പേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഒരു ഭാഗത്തും, മറ്റുള്ളവരുടെ മൃതശരീരങ്ങള്‍ വീടിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്നുമായിരുന്നു കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊലപാതകമാണോയെന്ന കാര്യവും സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
Post Your Comments