ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ പിടികൂടിയ രാജ്യസഭാ എം.പി എ.എ റഹീമിനെ പോലീസ് വിട്ടയച്ചു. രാത്രി ഏറെ വൈകി പോലീസ് പോകാൻ അനുവദിച്ചെങ്കിലും സഹപ്രവർത്തകർ ഇല്ലാതെ മടങ്ങില്ലെന്നായിരുന്നു റഹീം അറിയിച്ചത്.
Also Read:ഇന്നും ചോദ്യം ചെയ്യും: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുലിനെ വിടാതെ പിന്തുടർന്ന് ഇഡി
എ.എ റഹീം എം.പിയ്‌ക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. ഇവിടെ വച്ച് റഹീമിനെ മാത്രം വിട്ടയയ്ക്കുകയും മറ്റുള്ളവരെ തടഞ്ഞു വയ്ക്കുകയുമാണ് പോലീസ് ചെയ്തത്. തുടർന്ന് സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം പൊലീസ് സ്റ്റേഷനില്‍ തുടരുകയായിരുന്നു.
അതേസമയം, എം.പിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പൊലീസ് നടപടിയെടുത്തതെന്ന് എ.എ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡല്‍ഹി പൊലീസ് ലംഘിച്ചുവെന്നാരോപിച്ച് എംപിക്കെതിരായ കയ്യേറ്റത്തില്‍ സി.പി.ഐ.എം എം.പിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്.
Post Your Comments