പയ്യന്നൂര്‍: പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പ്രതികരിച്ച് പി.ജയരാജന്‍. മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്നും മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനുമായി ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ജൂലൈയില്‍ രാജ്യത്തിന് സമര്‍പ്പിക്കും
കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments