Latest NewsKeralaNews

പുരാവസ്തു തട്ടിപ്പ് കേസിലൂടെ 18 ലക്ഷം രൂപ തട്ടിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലൂടെ 18 ലക്ഷം രൂപ തട്ടിയ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. കേസിലെ മുഖ്യ പ്രതിയായ മോൻസൻ മാവുങ്കലിനെ കഴിഞ്ഞ ദിവസമാണ് ഇ.ഡി ചോദ്യം ചെയ്തത്.

Also Read:ആവേശപ്പോര് മഴ മുടക്കി: ടി20 പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചു

അനിതയാണ് പുരാവസ്തു വിൽപ്പനയ്ക്കായി നിരവധി പ്രമുഖരെ മോണ്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രമുഖരെ പരിചയപ്പെടുത്തുന്നത് വഴി 18 ലക്ഷം രൂപ അനിത കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം, തന്നെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും കള്ളമാണെന്നാണ് അനിത പറയുന്നത്. ആരെയും മോൻസന് താൻ പരിചയപ്പെടുത്തിയിട്ടില്ലെന്നും, 18 ലക്ഷം രൂപ തട്ടിയെന്നുള്ളത് കള്ളമാണെന്നുമാണ് അനിത മുൻപ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button