വ്യോമയാന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. ഇടപാടിന്റെ ഭാഗമായി 300 വിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയിടുന്നത്.
എയർബസിന്റെ എസ്ഇഎ320 നിയോ ജെറ്റോ, ബോയിംഗിന്റെ 737 മാസ്ക് മോഡൽ വാങ്ങാനാണ് എയർ ഇന്ത്യയുടെ പദ്ധതി. ബോയിംഗിന്റെ 737 മാസ്ക് വിമാനം 300 എണ്ണം വാങ്ങാൻ ഏതാണ്ട് 3 ലക്ഷം കോടി രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം, 300 വിമാനങ്ങൾ വാങ്ങാൻ 10 വർഷം വരെ എടുക്കാൻ സാധ്യതയുണ്ട്. അടുത്തിടെയാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
Post Your Comments