നമ്മുടെ ദേവീസങ്കൽപ്പങ്ങളിലെ ത്രിദേവീ സങ്കൽപ്പമാണ് ലക്ഷ്മി, സരസ്വതി, ദുർഗ എന്നിവർ. ഇവരെ വശത്താക്കുന്നതിലൂടെ നമുക്ക് സർവസൗഭാഗ്യങ്ങളും കൈവരും. ലക്ഷ്മിയെയും സരസ്വതിയെയും ദുർഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സർവകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം.
വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുർഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.
ജ്ഞാന ശക്തികൾ എന്തെന്നാൽ, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.
ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.
പ്രാർത്ഥനാ ശ്ലോകം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ
Post Your Comments