പുതിയ മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്. പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ മാതൃകയാണ് സ്നാപ്ചാറ്റ് അവതരിപ്പിക്കുന്നത്. സ്നാപ്ചാറ്റ് പ്ലസ് എന്ന് പേര് നൽകിയ ഈ ഫീച്ചറിൽ നിരവധി പ്രത്യേകതകൾ അധികമായി ലഭിക്കും.
റിപ്പോർട്ടുകൾ പ്രകാരം, ‘#1 ബിഎഫ്എഫ്’ ആയി പിൻ ചെയ്യാനും സ്നാപ്ചാറ്റ് ഐക്കൺ മാറ്റാനും ആരാണ് വീണ്ടും കാണുന്നതെന്ന് അറിയാനുമുള്ള സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. സ്നാപ്ചാറ്റ് പ്ലസ് അധികം വൈകാതെ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
‘നിലവിൽ സ്നാപ്ചാറ്റ് പ്ലസ് പൈലറ്റ് ടെസ്റ്റിംഗ് ഘട്ടത്തിലാണ്. സബ്സ്ക്രൈബർമാർക്ക് എക്സ്ക്ലൂസീവ്, പ്രീ- റിലീസ് ഫീച്ചറുകൾ ഉൾപ്പെടുത്തും’, സ്നാപ് വക്താവ് ലിസ് മാർക്ക്മാൻ പറഞ്ഞു. ദി വെർജ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സ്നാപ്ചാറ്റ്പ്ലസിന്റെ വില പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Post Your Comments