തിരുവനന്തപുരം: കേരളത്തില്‍ പ്രഖ്യാപിക്കാത്ത ഭാരത് ബന്ദിന്റെ പേരില്‍ പോലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാപക ആശയക്കുഴപ്പം. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദ്ദേശമാണ് പോലീസ് പുറത്തുവിട്ടത്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ, പോലീസിന്റെ ഈ ജാഗ്രതാ നിര്‍ദ്ദേശം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നാണ് സൂചന.
അഗ്‌നിപഥ് പദ്ധതിക്കെതിരെയുളള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിനോട് ജാഗരൂകരായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ശിച്ചത്. പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള മാര്‍ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. അഗ്‌നിപഥ് പദ്ധതിക്കായി തിങ്കളാഴ്ച ഭാരത് ബന്ദാണെന്നുളള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments