Latest NewsNewsTechnology

മെറ്റ: ഡിജിറ്റൽ വസ്ത്ര സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങുന്നു

ഒരു തുറന്ന വിപണിയായി സ്റ്റോറിനെ മാറ്റാനാണ് മെറ്റ ലക്ഷ്യമിടുന്നത്

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഡിജിറ്റൽ വസ്ത്ര സ്റ്റോറുകളാണ് മെറ്റ അവതരിപ്പിക്കുന്നത്. ഡിജിറ്റൽ സ്റ്റോറുകളിലൂടെ ഉപയോക്താക്കൾക്ക് അവരുടെ അവതാറുകൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ബാലേൻസിഗ, പ്രാധാ, തോം ബ്രൗൺ എന്നീ പ്രാരംഭ ഫാഷൻ ബ്രാൻഡുകൾ സ്റ്റോർ ലോഞ്ചിൽ പങ്കെടുക്കും. കൂടാതെ, ഒരു തുറന്ന വിപണിയായി സ്റ്റോറിനെ മാറ്റാനാണ് മെറ്റ ലക്ഷ്യമിടുന്നത്. തുറന്നു വിപണിയായി പ്രവർത്തിക്കുന്നതോടെ, ഡെവലപ്പർമാർക്ക് വസ്ത്രങ്ങൾ സൃഷ്ടിക്കാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ വസ്ത്ര സ്റ്റോർ സേവനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് സക്കർബർഗ് അറിയിച്ചത്. മെറ്റയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് മാർക്ക് സക്കർബർഗ്.

Also Read: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നത് ഇംഗ്ലണ്ട് പരമ്പര: ഗാംഗുലി

shortlink

Related Articles

Post Your Comments

Related Articles


Back to top button