ടെഹ്റാന്: അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഇറാന് യുദ്ധ വിമാനം തകര്‍ന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക് പറ്റിയായും ഇറാന് സൈന്യം അറിയിച്ചു. യുദ്ധവിമാനത്തിന് സാങ്കേതികമായി തകരാര്‍ സംഭവിക്കുകയും സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റുമാര്‍ ശ്രമിച്ചിരുന്നുവെന്നും സൈന്യം വ്യക്തമാക്കുന്നു.
യുദ്ധവിമാനത്തിന് തകരാര്‍ സംഭവിച്ചതിന് പിന്നാലെ തന്നെ പൈലറ്റും വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിയാതെ വന്നതോടെ ഇരുവരും പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നുവെന്നും ഇരുവര്‍ക്കും സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും വിമാനം തകര്‍ന്ന ഇസ്ഫഹാന് പ്രവിശ്യയിലെ സൈനിക വക്താവ് റസൂല്‍ മൊട്ടമേദി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ ഇസ്ഫഹാന് പ്രവിശ്യയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാസങ്ങള്‍ക്ക് മുമ്പ് ഇറാന്റെ F-7 പരിശീലന വിമാനം തകര്‍ന്ന് രണ്ട് എയര്‍ഫോഴ്സ് ജീവനക്കാര്‍ കൊല്ലപ്പെട്ടരിന്നു.
Post Your Comments