Latest NewsNewsIndia

ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി

അസം: ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയില്‍ ബ്രഹ്‌മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്‌മപുത്ര നദിയില്‍ ചബുവയ്ക്ക് സമീപമുള്ള റഹ്‌മരിയയില്‍ അപകടത്തില്‍പ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേരെ കാണാതാകുകയായിരുന്നു.

Read Also: കളിക്കുന്നതിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

അഞ്ച് പേര്‍ നീന്തി കരയിലെത്തി സംഭവം നാട്ടുകാരെ അറിയിച്ചു. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇവരെ കണ്ടുകിട്ടിയിട്ടില്ല. തുടര്‍ന്ന് എന്‍ആര്‍ഡിഎഫ് സംഘം സംഭവ സ്ഥലത്തെത്തി. മുഴുവന്‍ പ്രദേശങ്ങളിലും ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുമെന്ന് ദിബ്രുഗഢ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ബിതുല്‍ ചേതിയ പറഞ്ഞു.

കാണാതായവര്‍ ശങ്കര്‍ യാദവ്, സംഗുര്‍ കുര്‍മി, ധമേന്‍ ദാസ്, കിഷന്‍ യാദവ് എന്നിവരാണന്ന് പോലീസ് പറഞ്ഞു. പൊലോഭംഗ ചപ്പോരിയില്‍ നിന്നും പാലും പച്ചക്കറികളും ബാലിജനിലേക്ക് കൊണ്ടുപോകവെയാണ് സംഘം അപകടത്തില്‍പ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിശദീകരിച്ചു. പൊലോഭംഗയില്‍ 60 വീടുകളുണ്ട് എന്നും അവിടേയ്ക്കുള്ള ഭക്ഷണ സാധന സാമഗ്രികളുമായി റഹ്‌മരിയയില്‍ നിന്ന് പൊലോഭംഗയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന സംഘമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button