
തേനി: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ നാഗര്‍കോവില്‍ ബസിന്റെ ഡ്രൈവര്‍ കന്യാകുമാരി കുറുന്തംകോട് രത്തിനസ്വാമി (54) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. തേനി ആണ്ടിപ്പെട്ടിക്ക് സമീപം കുമളിയില്‍ നിന്നു നാഗര്‍കോവിലിലേക്ക് പോയ ബസും തിരിച്ചെന്തൂരില്‍ നിന്നു കമ്പത്തേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Post Your Comments