നെടുമ്പാശ്ശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരികളായ ഏഴു സ്ത്രീകൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിൽ. ഇവർ ദുബായ് വഴി കുവൈറ്റിലേക്കു പോകാനാണ് എത്തിയത്.
Read Also : 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, പ്രളയക്കെടുതിയില്‍ അസം
പാസ്പോർട്ടിന്റെ ഏതാനും പേജുകൾ കീറിമാറ്റി കൃത്രിമമായി ഉണ്ടാക്കിയ പേജുകൾ വച്ചിരുന്നു. ദുർഗ മാധവൻ, ഫാത്തിമ സൈദ്, കാമാക്ഷി വെങ്കിടേശ്വരൻ, ജയകൃഷ്ണ പാർവതി, കാളിയമ്മാൾ ഹരികൃഷ്ണ, കാളി അമ്മാൾ ഗോവിന്ദരാജ്, ഹംസി സമ്പത്ത് എന്നിവരാണ് പിടിയിലായത്.
ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments