Latest NewsNews

തുമ്പ ചെടിയുടെ ഗുണങ്ങളറിയാം

 

 

തുളസിയെ പോലെ ഔഷധ ​ഗുണമുള്ള ഒന്നാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തുമ്പ ചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. തലവേദന മാറാനും തുമ്പ ചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ച് പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പക്കുടവും തുളസി വിത്തും സമം ചേര്‍ത്തരച്ച് തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ട് വറുത്ത്, അതില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും. അൾസർ മാറാൻ തുമ്പ ചെടി ഏറെ നല്ലതാണ്. തുമ്പ ചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ച് ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്. തുമ്പയിട്ട് വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.

തുമ്പ ഇടിച്ച് പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്. വ്രണങ്ങൾ ഉണ്ടായാൽ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങാൻ തുമ്പ ഏറെ നല്ലതാണ്. തുമ്പയിലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും.

shortlink

Post Your Comments


Back to top button