AlappuzhaLatest NewsKeralaNattuvarthaNews

അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി അറസ്റ്റിൽ

തോപ്പുംപടി സ്വദേശിനി സജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി അറസ്റ്റിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 142 കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യത്തിന് പുറമെ 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി.

Read Also : ‘അതിർത്തി കടന്ന് ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ വെടിവച്ചുകൊന്നു’: വ്യാജ ആരോപണവുമായി ഇടത് നിരീക്ഷകൻ

അബ്കാരി ആക്ട് പ്രകാരമാണ് സജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. മാരാരിക്കുളം എസ്എച്ച്ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button