സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സാംസംഗ്. മുൻനിര ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറാണ് സാംസംഗ് പ്രഖ്യാപിച്ചത്. 24 മാസമാണ് നോ കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഗാലക്സി ഇസഡ് ഫോൾഡ്3 5ജി, ഗാലക്സി ഇസഡ് ഫ്ലിപ്പ്3 5ജി, ഗാലക്സി എസ് 22 സീരീസ് എന്നീ സ്മാർട്ട്ഫോണുകൾക്കാണ് നോ കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ പങ്കാളിത്തത്തോടെയാണ് സാംസംഗ് ഈ ഓഫർ ആരംഭിച്ചത്.
Also Read: ലോകകേരളസഭ ബഹിഷ്ക്കരണം: എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്
ഗാലക്സി എസ്22 അൾട്രാ 4,584 രൂപ ഇഎംഐയിൽ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഗാലക്സി എസ്22+, ഗാലക്സി എസ്22 എന്നീ സ്മാർട്ട്ഫോണുകൾ 3,042 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓഫറിൽ വാങ്ങാൻ കഴിയും.
Post Your Comments