ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്‌നിപഥിനെതിരെ കലാപം അഴിച്ചുവിടാന്‍ ആസൂത്രിത നീക്കം നടന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കലാപം ആസൂത്രണം ചെയ്യുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ബിഹാറടക്കമുള്ള സംസ്ഥാനങ്ങളില്‍ അറസ്റ്റിലായവരുടെ ഫോണുകളില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രകോപനപരമായ സന്ദേശങ്ങളും പോലീസിന് ലഭിച്ചു.
Read Also: സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്
ബിഹാറില്‍ അറസ്റ്റിലായവരുടെ വാട്‌സ്ആപ്പില്‍ പ്രകോപനകരമായ സന്ദേശങ്ങള്‍ കണ്ടെത്തിയതായി പാട്‌ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് വെളിപ്പെടുത്തി. സെക്കന്തരാബാദിലെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ പല്‍നാട് ജില്ലയില്‍ സൈനിക പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന സുബ്ബ റാവു എന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആന്ധ്രാപ്രദേശ് പോലീസും വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന തീവെയ്പ്പിന് പ്രേരണ നല്‍കിയത് സുബ്ബ റാവുവാണ്.
Post Your Comments