KeralaLatest NewsNewsInternational

ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം

ഇ-മെയില്‍ മേല്‍വിലാസങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാനുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് പ്രധാന രീതി

 

തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്‌സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. ഇ-മെയില്‍ മേല്‍വിലാസങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ചേരാനുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് പ്രധാന രീതി.

Read Also: കേരളം ഭരിക്കുന്നത് കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാർ: കെ സുരേന്ദ്രൻ

കോഴ്‌സില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകളും കൈമാറുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ കോഴ്‌സുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അറിയപ്പെടുന്ന പല കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന പേരില്‍ പണമിടപാടുകള്‍ നടത്തിയശേഷം ഒടുവില്‍ അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button