Latest NewsKeralaNews

അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അഗ്നിപഥ് നിര്‍ത്തിവെയ്ക്കണം, പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് യുവാക്കള്‍ക്ക് ഹ്രസ്വകാലയളവില്‍ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്‌നിപഥ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. എതിര്‍ സ്വരങ്ങള്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: സ്ത്രീ ശാക്തീകരണം, രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ പദ്ധതിയോടുള്ള യുവാക്കളുടെ മനോവികാരത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് ഈ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. പദ്ധതി സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം പ്രധാനമന്ത്രി പരിഗണിക്കണം. യുവാക്കളില്‍ നിന്നും ഉയരുന്ന എതിര്‍ സ്വരങ്ങള്‍ കണക്കിലെടുക്കണം’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, കെ-റെയിലിനെതിരെ ശക്തമായ ജനരോഷമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്. ഇത് മറന്നാണ് യുവാക്കള്‍ക്ക് മികച്ച അവസരം ഒരുക്കുന്ന അഗ്‌നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button