Latest NewsNewsIndia

അസമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു: ദുരിത ബാധിതർ 18 ലക്ഷം കടന്നു

 

 

ഗുവാഹട്ടി: അസമിലെ പ്രളയക്കെടുതിയിൽ ഇതുവരെ 54പേർ മരണപ്പെട്ടതായി റിപ്പോർട്ട്.  പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേനയാണ് നേതൃത്വം നൽകുന്നത്. അസമിലെ 28 ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ബേക്കി, മാനസ്, പാഗ്ലാദിയ, പുതിമാരി, ജിയാ ഭരാലി, കോപ്ലി, ബ്രഹ്മപുത്ര എന്നീ നദികള്‍ കരകവിഞ്ഞൊഴു കിക്കൊണ്ടിരിക്കുകയാണ്.

ഹൊജായ്, നൽബാരി, ബാലാജി, ധുബ്രി, കാംരൂപ്, കൊക്രജാർ, സോനിത്പുർ എന്നീ ജില്ലകളിലായി 54 പേർ മരണപ്പെട്ടതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.  43338.39 ഹെക്ടർ പാടശേഖരമാണ് പ്രളയത്തിൽപ്പെട്ടിരിക്കുന്നത്.

വിവിധ ജില്ലകളിലായി 373 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും പ്രമുഖരടക്കം അസമിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം നൽകിയതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button