Latest NewsNewsIndia

അഗ്നിപഥ് പദ്ധതി, യുവാക്കളുടെ വേദന മനസിലാക്കണം: പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

അഗ്‌നിപഥ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരു കൂട്ടം യുവാക്കളുടെ വേദന മനസിലാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് യുവാക്കള്‍ക്കായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരു കൂട്ടം യുവാക്കളുടെ വേദന മനസിലാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റ് ഫലങ്ങള്‍ക്കും നിയമനത്തിനുമായി യുവാക്കള്‍ കാത്തിരിക്കുകയാണ്, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also: തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അതേസമയം, അഗ്നിപഥ് പദ്ധതിയെച്ചൊല്ലി രാജ്യത്തുടനീളം പ്രതിഷേധം തുടരുന്നതിനിടെ, റിക്രൂട്ട്മെന്റിനെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടും കേട്ടിട്ടില്ലെന്ന ആരോപണവുമായാണ് അവര്‍ രംഗത്ത് എത്തിയത്.

‘യുവജനങ്ങളുടെ ഈ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും ഉടന്‍ പരിഹാരം കാണുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് 2022 മാര്‍ച്ച് 29ന് ഞാന്‍ പ്രതിരോധ മന്ത്രിക്ക് ഒരു കത്ത് എഴുതിയിരുന്നു. പക്ഷേ, സര്‍ക്കാര്‍ യുവാക്കളുടെ ശബ്ദത്തിന് ഒരു പ്രാധാന്യവും നല്‍കിയില്ല.’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

കരസേനയില്‍ റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്ന യുവാക്കളുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കരസേനയിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷമായി ആര്‍മിയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button