തിരുവനന്തപുരം: കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്‌പാണ് പാഠ്യപദ്ധതി പരിഷ്‌കരണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ നടപടിക്ക് തുടക്കമിട്ടുള്ള സംസ്ഥാന തല ആശയരൂപീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചയും മികച്ച ആശയവും രൂപപ്പെടണം. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തുണ്ടായ ഭൗതിക വളർച്ചയ്ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറണമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments