Latest NewsNewsLife StyleHealth & Fitness

ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടോ? അത് രോ​ഗലക്ഷണമാണ്

ഉറക്കം വരുമ്പോള്‍ കോട്ടുവാ വരുന്നതു സാധാരണമാണ്. പക്ഷെ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ അതിനു കാരണം മറ്റു പലതാണ്. അതിനെ ഒരു രോഗലക്ഷണമായി കരുതണം.

ലിവര്‍ തകരാറിലെങ്കില്‍ ഉറക്കം വരാതെയും കോട്ടുവാ വരാനുള്ള സാധ്യതയുണ്ട്. ഉടനെ ലിവര്‍ ടെസ്റ്റു നടത്തുക എന്നതാണ് പ്രതിവിധി.

Read Also : പരിസ്ഥിതി ലോലമേഖല: അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിമെന്ന് മന്ത്രി

മള്‍ട്ടിപ്പിള്‍ സിറോസിസ് ഉള്ളവര്‍ക്ക് കോട്ടുവാ വരുന്നത് സ്വാഭാവികമാണ്. ഈ രോഗം താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നതാണ് കാരണം. തലച്ചോറില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും കോട്ടുവാ വരും. സ്‌ട്രോക്ക് പോലുള്ളവ വന്നിട്ടുള്ളവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും.

ഇടയ്ക്കിടെ കോട്ടുവാ വരുന്നതിനുള്ള ഒരു കാരണമാണ് എപ്പിലെപ്‌സി. തലച്ചോര്‍ ശരിയല്ലാത്ത സിഗ്നലുകള്‍ അയയ്ക്കുന്നതാണ് ഒരു കാരണം. ചില മരുന്നുകള്‍ കഴിക്കുന്നതും കോട്ടുവാ വരാന്‍ ഇട വരുത്തും. സ്‌ലീപ് ആപ്‌നിയ, ഇന്‍സോംമ്‌നിയ തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കോട്ടുവാ വരുന്നതിനുള്ള കാരണമാകാറുണ്ട്. ഉറക്കം വരുന്നില്ലെങ്കില്‍ പോലും സ്‌ട്രെസ്, ക്ഷീണം എന്നിവയെല്ലാം കോട്ടുവായിടുന്നതിനുള്ള കാരണങ്ങളാകാറുണ്ട്.

shortlink

Post Your Comments


Back to top button