മുംബൈ: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന് രാജ്‌കോട്ടില്‍. വൈകിട്ട് 7 മണിക്കാണ് മത്സരം. മൂന്നാം ടി20യിൽ ആധികാരിക വിജയം ഇന്ത്യ നേടിയെങ്കിലും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ആദ്യ രണ്ട് കളിയും തോറ്റതിനാല്‍ പരമ്പരയിൽ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. അതേസമയം, ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദും നൽകുന്ന തുടക്കവും ഹര്‍ദ്ദിക് പണ്ഡ്യയുടേയും ദിനേശ് കാര്‍ത്തിക്കിന്റെയും കൂറ്റന്‍ ഷോട്ടുകളുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഹര്‍ഷല്‍ പട്ടേലിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും ബൗളിംഗ് മികവും പ്രതീക്ഷ നല്‍കുന്നു.
Read Also:- ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മാര്‍ക്രാം ഉണ്ടാവില്ലെന്നുറപ്പാണ്. റീസ ഹെന്‍ഡ്രിക്‌സിന് പകരം ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തിയേക്കും. മില്ലറേയും ക്ലാസനേയും ഡുസനേയും പിടിച്ചുകെട്ടുകയാവും ഇന്ത്യയുടെ വെല്ലുവിളി. ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് രാജ്‌കോട്ടിലേത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
Post Your Comments