KeralaLatest NewsNewsIndia

ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ മുസ്ലിങ്ങളോട് മാപ്പ് ചോദിക്കുന്നു: വിശാല്‍ ദദ്‌ലാനി

ന്യൂഡൽഹി: ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ മുസ്ലിങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് സംഗീതജ്ഞന്‍ വിശാല്‍ ദദ്‌ലാനി. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ ദേശഭക്തി ആരും ചോദ്യം ചെയ്യില്ലെന്നും, എല്ലാവരും ഒരു കുടുംബമാണെന്നുമാണ് വിശാൽ ട്വീറ്റ് ചെയ്തത്.

Also Read:ഫാക്ടറി സ്‌ഫോടനത്തിന് ഇരയായവരെ അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ആത്മഹത്യ ചെയ്തവരായി ചിത്രീകരിച്ചു: പോസ്റ്റ് വിവാദത്തിൽ

‘ഇന്ത്യയിലെ വികൃതമാക്കപ്പെട്ട രാഷ്ട്രീയം നമ്മെ പിരിച്ചു. ചെറിയ വിഭാഗങ്ങളാക്കി. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. അവരെ ജയിക്കാന്‍ അനുവദിക്കരുത്. ഇന്ത്യന്‍ ഹിന്ദുക്കളിലെ ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ ഇക്കാര്യം ഇന്ത്യന്‍ മുസ്ലിംകളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ കാണുകയും കേള്‍ക്കുകയും സ്‌നേഹിക്കുകയും മനസുകൊണ്ട് നിധി പോലെ കാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വേദന ഞങ്ങളുടെ വേദനയാണ്. നിങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല, നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റേതെങ്കിലും മതത്തിനോ ഭീഷണിയുമല്ല, നമ്മള്‍ ഒരു രാജ്യമാണ്. ഒരു കുടുംബമാണ്’, വിശാല്‍ ദദ്‌ലാനി ട്വീറ്റ് ചെയ്തു.

അതേസമയം, വിശാലിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കൊണ്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയതെന്നായിരുന്നു വിശാലിനെ അനുകൂലിച്ചുകൊണ്ട് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button