റിയാദ്: രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പ്രായമായവർക്കെതിരെയുള്ള അധിക്ഷേപം, അവഗണന, തെറ്റായ പെരുമാറ്റങ്ങൾ തുടങ്ങിയവ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വേൾഡ് എൽഡർ അബ്യൂസ് അവേർനസ് ഡേ’-യുടെ ഭാഗമായാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് രൂപം നൽകിയിട്ടുള്ള പുതിയ നിയമങ്ങൾ പ്രകാരം പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്ന വ്യക്തികൾക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രായമായ വ്യക്തികൾക്ക് സംരക്ഷണവും, പ്രത്യേക പരിഗണനയും നൽകുന്നതിൽ സൗദി അറേബ്യ എന്നും മുന്നിൽ നിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Read Also: ഹാപ്പി ഫാദേഴ്‌സ് ഡേ 2022: ദീർഘകാലം ജീവിക്കാൻ എല്ലാ അച്ഛന്മാരും സ്വീകരിക്കേണ്ട ആരോഗ്യകരമായ ശീലങ്ങൾ
Post Your Comments