Latest NewsNewsLife StyleHealth & Fitness

ദിവസവും നെല്ലിക്ക കഴിക്കൂ : ​ഗുണങ്ങൾ നിരവധി

നിരവധി ഗുണങ്ങളാൽ സമൃദ്ധമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാകുന്നെന്നു നോക്കാം. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്ക്കായും നെല്ലിക്ക ഉപയോഗിക്കാം.

നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയുകയും നല്ല കൊളസ്ട്രോളിന്റെ ലെവൽ കൂടുകയും ചെയ്യും. നെല്ലിക്കയിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അർബുദ കോശങ്ങളുടെ വളർച്ചയെ തടയാനും സഹായിക്കുന്നു.

Read Also : ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി

നെല്ലിക്കയിലുള്ള വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ഇടതൂർന്ന കറുത്ത മുടിയിഴകൾ ഉണ്ടാകാനും, ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button