ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ പലിശ നിരക്ക് 1.25 ശതമാനമാണ്. നാണയപ്പെരുപ്പത്തെ മറികടക്കാനാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിന് ശേഷം ഇത് അഞ്ചാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുന്നത്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പലിശയാണ് ഇത്തവണത്തേത്. കൂടാതെ, മെയ് മാസത്തിലും അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. ആഗോള തലത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ധനനയം ഏറെ പ്രധാനപ്പെട്ടതാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കൂട്ടിയത്.
Post Your Comments