KollamLatest NewsKeralaNattuvarthaNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം : രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃ​ശൂ​ർ കൊ​ര​ട്ടി പ​ടി​ഞ്ഞാ​റേ​ക്ക​ര വി​നോ​ദ് (36), താ​ഴ​ത്ത​തി​ൽ ക​ല്ലും​പു​റം അ​ജി (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ശാ​സ്താം​കോ​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു യു​വാ​ക്കൾ അറസ്റ്റിൽ. തൃ​ശൂ​ർ കൊ​ര​ട്ടി പ​ടി​ഞ്ഞാ​റേ​ക്ക​ര വി​നോ​ദ് (36), താ​ഴ​ത്ത​തി​ൽ ക​ല്ലും​പു​റം അ​ജി (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ത്ഥി​നി​യും പി​താ​വും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ ദിവസം വൈ​കീ​ട്ട് 5.15ന് ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ​നി​ന്നു കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വേ​ണാ​ട് ബ​സി​ലാ​ണ് സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റാ​ൻ​ഡി​ൽ​ നി​ന്ന്​ ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ വി​ദ്യാ​ർത്ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തുകയായിരുന്നു. സം​ഭ​വം അ​റി​ഞ്ഞി​ട്ടും ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റു യാ​ത്ര​ക്കാ​രും പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Read Also : ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ

തുടർന്ന്, വി​ദ്യാ​ർ​ത്ഥി​നി പി​താ​വി​നെ ഫോ​ണി​ലൂ​ടെ വി​വ​ര​മ​റി​യി​ച്ചു. പെ​ൺ​കു​ട്ടി ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മാ​യ ശാ​സ്താം​കോ​ട്ട കോ​ട​തി​മു​ക്കി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ത്തു​നി​ന്ന പി​താ​വ് ബ​സി​ൽ ക​യ​റി യു​വാ​ക്ക​ളെ ത​ട​ഞ്ഞു​വെ​ച്ചു. ബ​സ് ജീ​വ​ന​ക്കാ​ർ ശാ​സ്താം​കോ​ട്ട പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന്,​ ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ലെ​ത്തി​യ ബ​സി​ൽ​ നി​ന്നു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button