പാർപ്പിടത്തിന്റ നിർമ്മാണ ഘട്ടത്തിലും പൂർത്തീകരണ ഘട്ടത്തിലും പരിശോധന നടത്താൻ പുതിയ ഓഡിറ്റ് പദ്ധതിയുമായി അസറ്റ് ഹോംസ്. ഓഡിറ്റുമായി ബന്ധപ്പെട്ട കരാറിൽ അസറ്റ് ഹോംസും ബ്യൂറോ വെരിറ്റാസും ഒപ്പുവച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഇരു കമ്പനികളും ഈ കാര്യം വ്യക്തമാക്കിയത്.
‘നിർമ്മാണ ഘട്ടത്തിലെ പരിശോധന വിലയിരുത്താൻ തേഡ് പാർട്ടി ഓഡിറ്റിംഗ് നടത്തുന്നത് ഗുണകരമാണ്. രാജ്യത്ത് ഇതാദ്യമായാണ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഈ സംവിധാനം നടപ്പാക്കുന്നത്’, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 25 പദ്ധതികളിലും ബ്യൂറോ വെരിറ്റാസ് മേൽനോട്ടം വഹിക്കും.
Also Read: മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സർവീസിൽ നിന്ന് നീക്കും
രാജ്യത്തെ പ്രമുഖ ബിൽഡറാണ് അസറ്റ് ഹോംസ്. 1828 ൽ സ്ഥാപിതമായ ആഗോള സർട്ടിഫിക്കേഷൻ സ്ഥാപനമാണ് ബ്യൂറോ വെരിറ്റാസ്.
Post Your Comments