വ്യത്യസ്ത തരം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുളള സ്മാർട്ട്ഫോണുകളിലൊന്നാണ് Poco M4 Pro 5G. ഈ ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.
6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ് നൽകുന്നുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
50 മെഗാപിക്സൽ, 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 14,999 രൂപയാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 16,999 രൂപയാണ്. കൂടാതെ, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില.
Post Your Comments