
ഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, തന്നെ ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇഡിയ്ക്ക് കത്തയച്ചു. അമ്മ സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
അതേസമയം, തുടർച്ചയായി മൂന്നു ദിവസം രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന്, ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
15000 ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി ദുരന്തം
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ആശുപത്രിയിൽ ഉണ്ടെന്നാണ് ലഭ്യമായ വിവരം.
Post Your Comments