ന്യൂഡൽഹി: വിമാനത്തിലെ പ്രതിഷേധത്തിൽ ഉടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിഷയം പരിശോധിച്ചുവരികയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇ.പി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റംചെയ്തെന്ന പരാതിയിലാണ് പ്രതികരണം. ഹൈബി ഈഡന്‍ എം.പിയുടെ ട്വീറ്റിനാണ് വ്യോമയാനമന്ത്രിയുടെ മറുപടി.
അതേസമയം, യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോളെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാൽ, ഇ.പി. ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം മാനേജര്‍ക്ക് സി.പി.എം ബന്ധമുണ്ടെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് കത്ത് നല്‍കി.
Post Your Comments