Latest NewsKeralaNews

നാല് വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി

ഭിക്ഷ യാചിച്ചെത്തിയ സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു

അടൂര്‍: നാല് വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. പത്തനംതിട്ട അടൂര്‍ ഇളമണ്ണൂരിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഭിക്ഷ യാചിച്ചെത്തിയ പ്രതി, വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു.

Read Also:അനധികൃത കെട്ടിടങ്ങള്‍ പൊളിക്കല്‍, ജാമിയത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ഭിക്ഷ യാചിച്ച് എത്തുന്ന സമയത്ത് അമ്മയും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞിനെ പുറത്ത് നിര്‍ത്തിയതിന് ശേഷം അമ്മ പൈസ എടുക്കുന്നതിനായി അകത്തേക്ക് പോയി. മടങ്ങി എത്തിയപ്പോള്‍ കുഞ്ഞിനെ എടുത്ത് കൊണ്ട് ഈ സ്ത്രീ പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അമ്മ ബഹളം വെച്ചതോടെ സമീപത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം ഓടിക്കൂടുകയും സ്ത്രീയെ തടഞ്ഞു വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന്, അടൂരില്‍ നിന്ന് പോലീസെത്തി സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു. രക്ഷിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. നാടോടി സ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞിട്ടില്ല. സംസാര ശേഷിയില്ലാത്ത സ്ത്രീയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സമീപത്തുള്ള ചില വീടുകളിലും ഇവര്‍ ഇന്ന് രാവിലെ ഭിക്ഷ യാചിച്ച് എത്തിയിരുന്നു. ഇവരുടെ തിരിച്ചറിയില്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തമിഴ്നാട് സ്വദേശിനിയാണ് ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണോ, കൗതുകത്തിന് വേണ്ടി എടുത്തതാണോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ എന്നും പോലീസ് പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് രക്ഷിതാക്കള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button