NewsLife Style

ചിക്കനിന്‍ വെളുത്ത വരയുണ്ടെങ്കില്‍ മസില്‍ രോഗം ബാധിച്ച കോഴിയാണെന്ന് റിപ്പോര്‍ട്ട്

ബ്രോയിലര്‍ ചിക്കന്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, ചിക്കനില്‍ വെളുത്ത വര ഉണ്ടെങ്കില്‍ മസില്‍ രോഗമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബ്രോയിലര്‍ ചിക്കന്‍ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ്. നാടന്‍ കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായി ലഭിക്കുന്നത് ബ്രോയ്‌ലര്‍ ചിക്കനാണ്. എന്നാല്‍, ബ്രോയ്‌ലര്‍ ചിക്കന്‍ സൂക്ഷിച്ചു വാങ്ങിയില്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.

ചിക്കനിലെ വെളുത്ത വരയാണു പ്രശ്‌നം. മസില്‍രോഗം ബാധിച്ച ചിക്കനിലാണ് ഈ വെളുത്ത വര കാണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. ഇതു ചിക്കന്റെ ഗുണം കുറയ്ക്കും. ഇത്തരം കൊഴുപ്പ് ഹൃദയാരോഗ്യം മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്‍ദ്ധിക്കാന്‍ വേണ്ടി നടത്തുന്ന പരീക്ഷണങ്ങളാണ് ഈ മസില്‍ രോഗത്തിന്റെ കാരണം.

47 ദിവസം കൊണ്ടു മൂന്നു കിലോ വരെയാണ് ഇത്തരത്തില്‍ ചിക്കന്റെ തൂക്കം വര്‍ദ്ധിപ്പിക്കുന്നത്. ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്‌സ് എന്നിവയാണ് ചിക്കന്റെ ഭാരം വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ഈ വെളുത്ത വരകളുള്ള ചിക്കന്‍ പരമാവധി ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button