ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സേനാവിഭാഗങ്ങളുടെ സര്‍വീസ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ ഭേദഗതി ചെയ്തിരുന്നു.
Read Also : അറബികള്‍ക്ക് വിറ്റ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി ഗള്‍ഫിലെ മലയാളി സംഘം
ലെഫ്റ്റ്‌നന്റ് ജനറല്‍, എയര്‍ മാര്‍ഷല്‍, വൈസ് അഡ്മിറല്‍ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരേയും ഇനി മുതല്‍ സിഡിഎസ് ആയി നിയമിക്കാം. ത്രീ സ്റ്റാര്‍/ ഫോര്‍ സ്റ്റാര്‍ പദവികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരേയും പദവിയിലേയ്ക്ക് പരിഗണിക്കാം. ഉദ്യോഗസ്ഥര്‍ നിശ്ചിത പ്രായപരിധിക്കുള്ളില്‍ നില്‍ക്കുന്നവര്‍ ആയിരിക്കണം.
സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിര്‍ത്തുക എന്നതും സിഡിഎസിന്റെ ചുമതലയാണ്. മേക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചിരുന്നു.
Post Your Comments