UAELatest NewsNewsGulf

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കി യുഎഇ

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ്, യുഎഇ ഭരണകൂടത്തിന്റെ തീരുമാനം ഇങ്ങനെ

അബുദാബി: ഗോതമ്പിന് ക്ഷാമം നേരിട്ടതോടെ, ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കി യുഎഇ. ഗോതമ്പിന് ക്ഷാമം നേരിട്ടതോടെ, വില ഉയര്‍ന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് യുഎഇ ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also:വിവാഹമോചനത്തിന് ശേഷമുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ മറികടക്കാൻ യോഗ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നാല് മാസത്തേയ്ക്കാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത് യുഎഇ നിരോധിച്ചിട്ടുള്ളത്. മെയ് 13ന് ശേഷം ഇന്ത്യയില്‍ നിന്നും രാജ്യത്തേക്ക് കയറ്റി അയച്ച ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണ് വിലക്ക്. യുഎഇയ്ക്ക് പുറത്തേക്ക് ഇന്ത്യയില്‍ നിന്നും ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം ഉണ്ട്. അനുമതിയ്ക്കായി കയറ്റുമതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഭരണകൂടത്തിന് മുന്‍പാകെ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കയറ്റുമതിയ്ക്ക് അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ കയറ്റി അയക്കണം.

ഗോതമ്പ്മാവുള്‍പ്പെടെയുള്ള സംസ്‌കരിച്ച വസ്തുക്കള്‍ക്കളുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ യുഎഇയുടെ വ്യാപാരത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധവും പരിഗണിച്ചാണ് തീരുമാനം എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button