Latest NewsNattuvarthaNewsIndia

ര​ണ്ട് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ചു : ആയ അറസ്റ്റിൽ

കു​ട്ടി​യെ നോ​ക്കാ​ന്‍ വ​ന്ന ര​ജ​നി ചൗ​ധ​രി(30) എ​ന്ന സ്ത്രീ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഭോ​പ്പാ​ല്‍: ര​ണ്ട് വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ച സ്ത്രീ ​അ​റ​സ്റ്റി​ല്‍. കു​ട്ടി​യെ നോ​ക്കാ​ന്‍ വ​ന്ന ര​ജ​നി ചൗ​ധ​രി(30) എ​ന്ന സ്ത്രീ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌‌

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് മർദ്ദനം നടന്നത്.

Read Also : തകിൽ വിദ്വാൻ ആർ കരുണാമൂര്‍ത്തി അന്തരിച്ചു 

നാല് മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ നോ​ക്കാ​നെ​ത്തി​യ​ത്. അ​പ്പോ​ള്‍ മു​ത​ല്‍ ഇ​വ​ര്‍ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ക​ണ്ട് സം​ശ​യം തോ​ന്നി​യ മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ ക്യാ​മ​റ വ​ച്ച​പ്പോ​ഴാ​ണ് സംഭവം പുറത്ത​റി​യു​ന്ന​ത്.

ഇ​വ​ര്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ര്‍​ദ്ദി​ക്കു​ന്ന​തും മു​ടി​യി​ല്‍ പി​ടി​ച്ച് വ​ലി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button