Latest NewsIndiaNews

കാകാസന പോസുമായി താരപുത്രി : കയ്യടിയുമായി സോഷ്യൽ മീഡിയ

എല്ലാ പ്രായത്തിലും തലത്തിലുമുള്ള ആളുകൾക്ക് പരിശീലിക്കാൻ കഴിയുന്ന ഒന്നാണ് യോഗ

ഇന്നത്തെ വേഗമേറിയതും സമ്മർദ്ദപൂരിതവുമായ ജീവിതശൈലിയിൽ മാനസികവും ശാരീരികവുമായ ആരോഗ്യ സ്ഥിതി പലർക്കും സംരക്ഷിക്കാൻ കഴിയാതെ വരാറുണ്ട്. പ്രമേഹം, രക്ത സമ്മർദ്ദം, പൊണ്ണത്തടി എന്നിവ യുവാക്കളിലും പ്രായമായവരിലും ഒരുപോലെ വർദ്ധിക്കുന്നതിനാൽ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരുന്നതിന് മികച്ച ഒരു മാർഗ്ഗമാണ് യോഗ.

യോഗ, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഘടകങ്ങളെ സമന്വയിപ്പിച്ച് ആരോഗ്യത്തിന്റെ വശങ്ങൾ മെച്ചപ്പെടുത്തുന്നു. എല്ലാ പ്രായത്തിലും തലത്തിലുമുള്ള ആളുകൾക്ക് പരിശീലിക്കാൻ കഴിയുന്ന ഒന്നാണ് യോഗ.

read also: എന്താണ് യോ​ഗ? യോ​ഗ ചെയ്യുന്നതിനു മുൻപ് അറിയാം ഈ പത്തുകാര്യങ്ങൾ

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ദ ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. താര പുത്രിയുടെ ഒരു യോഗാ പോസാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. കാകാസന യോഗാ പോസുമായാണ് സുഹാന കയ്യടി നേടിയത്.

https://www.instagram.com/p/Cdm4XJoIjuf/?utm_source=ig_embed&ig_rid=2cd23f66-aadd-4109-87db-d8384f92dacf

കാക്ക ഇരിക്കുന്നതുപോലെയുള്ള യോഗാസനമാണ് കാകാസന. കൈകളുടെ കരുത്ത് വര്‍ധിപ്പിക്കുന്ന ഈ യോഗാസനം നട്ടെല്ലിന് ബലമേകി മെയ് വഴക്കം കൂട്ടുന്നതിന് സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button