ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ. ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് റഷ്യ രംഗത്തെത്തിയത്. എണ്ണയും ഗോതമ്പും റഷ്യയില്‍ നിന്ന് കുറഞ്ഞ ചിലവില്‍ വാങ്ങാന്‍ പാകിസ്ഥാന് സാധിക്കുമെന്നും അതിനായി കരാറുണ്ടാക്കിയെന്നുമുള്ള ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ റഷ്യന്‍ അംബാസിഡര്‍ ഡാനില ഗാനിച്ച് ഇതിന് മറുപടി നല്‍കിയത്.
Read Also: പ്രവാചക നിന്ദ: ഭാരതാംബയ്ക്ക് തലതാഴ്‌ത്തേണ്ടിവന്നുവെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ തന്റെ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് വിലകുറച്ച് എണ്ണ വാങ്ങിയിരുന്നുവെന്ന അവകാശവാദം നിരവധി തവണ ആവര്‍ത്തിച്ചിരുന്നു. തുടർന്നാണ്, ഇമ്രാന്റെ വാദങ്ങളെ തള്ളി റഷ്യ രംഗത്തെത്തിയത്. എണ്ണയും ഗോതമ്പും വില കുറച്ച് വാങ്ങുന്നതിനായി പാകിസ്ഥാനിലെ പുതിയ സര്‍ക്കാരും റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
Post Your Comments