ഐടി ലോകത്ത് നിന്നും വിട പറയാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ. 27 വർഷത്തെ സേവനത്തിന് ശേഷമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഉപയോക്താക്കളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഇന്റർനെറ്റ് എക്സ്പ്ലോറർ സഹായിച്ചിട്ടുണ്ട്.
ആദ്യ നാളുകളിൽ വൻ സ്വീകാര്യത ലഭിച്ച സേർച്ച് എഞ്ചിനാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ. 2003 ൽ 95 ശതമാനം ഉപയോക്താക്കളെ നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഗൂഗിൾ മുൻനിരയിലേക്ക് വന്നതോടെ പ്രവർത്തനം മന്ദഗതിയിലായി. മൈക്രോസോഫ്റ്റ് സേർച്ച് എഞ്ചിനാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ.
Post Your Comments