തൃശൂര്‍: കവര്‍ച്ച നടത്താന്‍ പോകുമ്പോള്‍ കാമുകിയേയും ഒപ്പം കൂട്ടുന്ന കൊരട്ടി സ്വദേശി റിയാദിന്റെ ശീലം. ഫേസ്ബുക്കില്‍ പരിചയപ്പെട്ട നാലാമത്തെ യുവതിയാണ് തനിക്കൊപ്പമുള്ളതെന്ന് റിയാദ് വെളിപ്പെടുത്തി. തന്റെ തൊഴില്‍ മോഷണമാണെന്ന് 4 പേരോടും റിയാദ് പറഞ്ഞിരുന്നു. കാമുകിയുടെ അറിവോടെയായിരുന്നു ഇയാളുടെ കഞ്ചാവ് ഉപയോഗവും.
Read Also: മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ: പരാമർശം ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ
മുനമ്പത്തെ പെട്രോള്‍ പമ്പില്‍ നിന്നു പണം കവര്‍ന്ന സംഭവത്തില്‍, റിയാദ് ഉള്‍പ്പെടെയുള്ള മൂന്നംഗ കവര്‍ച്ചാ സംഘത്തെ പൊലീസ് പിടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്നു റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണെന്നു വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂര്‍, എറണാകുളം ജില്ലകളിലായി 12 പെട്രോള്‍ പമ്പുകളില്‍ നിന്നു പണം കവര്‍ന്ന കേസില്‍ പ്രതികളായ കൊരട്ടി മാമ്പ്ര ചെമ്പട്ടില് റിയാദ് (20), മലപ്പുറം താനൂര്‍ അട്ടത്തോട് താണിക്കടവന്‍ റഫീക്ക് (ശിഹാബ് – 32), അരീക്കോട് തെരാട്ടുമ്മല്‍ നെല്ലിപ്പാവുങ്കല്‍ നൗഫാന്‍ (27) എന്നിവരെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ ഹോട്ടലില്‍ നിന്നാണു പൊലീസ് പിടികൂടിയത്. ഹോട്ടലിലെ 108-ാം നമ്പര്‍ മുറിയില്‍ റിയാദ് ഉണ്ടെന്ന വിവരത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടത് കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന പ്രതിയെയാണ്. കഞ്ചാവ് വലിക്കു സാക്ഷിയായി കാമുകിയും ഒപ്പമുണ്ടായിരുന്നു. 4 ബൈക്കുകള്‍, 3 കാറുകള്‍ എന്നിവയും ഇക്കാലത്തിനിടെ റിയാദ് മോഷ്ടിച്ചിട്ടുണ്ട്.
Post Your Comments