KeralaLatest News

സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ട്: സമ്മതിച്ചുള്ള വീഡിയോ പുറത്തു വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സ്വപ്നയുടെ ആരോപണത്തില്‍ മറുപടി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ട്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. സെക്രട്ടറിക്കൊപ്പമാണ് ഇവർ ക്ലിഫ് ഹൗസിൽ എത്തിയത്.

കോൺസുലേറ്റിൽ കാര്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും സ്വപ്ന എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞ വീഡിയോ ആണ് ഇത്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button