തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ കനക്കുന്നതിനിടയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടി യോഗത്തില്‍ തീരുമാനിക്കും.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായേക്കും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും.
വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തൻറെ നേർക്ക് വന്നവരെ തടഞ്ഞത് ജയരാജൻ ആണെന്ന് മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.അതിനിടെ സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ എൽ.ഡി.എഫ് ജില്ലകളിൽ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതലാണ് യോഗങ്ങൾ നടത്തുക.
Post Your Comments