Latest NewsKeralaNews

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

ഇടുക്കി: സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ യുഎ/യൂഎക്‌സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കാം.

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് )നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി ), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 5.00 പി. എം. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org അല്ലെങ്കില്‍ www.cdit.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2380910.

shortlink

Related Articles

Post Your Comments

Related Articles


Back to top button